279 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ; പുതിയ രണ്ട് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 08:11 AM |
Last Updated: 03rd January 2020 08:11 AM | A+A A- |
കൊച്ചി: 279 രൂപയുടേയും, 379 രൂപയുടേയും പുതിയ രണ്ട് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍. ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീ പെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ രണ്ട് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചത്.
279 രൂപയുടെ പ്ലാനില്‍ ഉപയോക്താവിന് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ദിവസേന നൂറ് എസ്എംഎസും ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
ദിവസങ്ങള്‍ക്ക് മുമ്പ് 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന 558 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാക്കി കുറച്ചതിന് പിന്നാലെ 84 ദിവസം വാലിഡിറ്റിയില്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. 379 രൂപയുടെ പ്ലാനിനാണ് 84 ദിവസം വാലിഡിറ്റി ലഭിക്കുക.
വാലിഡിറ്റി ഉണ്ടാകുമെങ്കിലും ഡേറ്റ കുറവാണ്. ആകെ ആറ് ജിബി ഡാറ്റയും 900 എസ്എംഎസും മാത്രമാണ് ഈ പ്ലാനില്‍ ലഭിക്കുക. എച്ച്ഡിഎഫ്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, നാലാഴ്ചത്തെ ഷോ അക്കാദമി സേവനം, ഫാസ്ടാഗ് വാങ്ങുന്നവര്‍ക്ക് 100 രൂപ കാഷ്ബാക്ക്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്‌സ്ട്രീം തുടങ്ങിയ സേവനങ്ങളും ഈ പ്ലാനില്‍ ആസ്വദിക്കാം. 379 രൂപയുടെ വോഡഫോണ്‍ പ്ലാനിനെ നേരിടാനാണ് എയര്‍ടെലും അതേ നിരക്കില്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.