ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍ വില 79 ലേക്ക് ; ഡീസലിന് രണ്ടാഴ്ചയ്ക്കിടെ കൂടിയത് രണ്ടര രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2020 09:10 AM |
Last Updated: 04th January 2020 09:10 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടര രൂപയോളമാണ് ഉയര്‍ന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 47 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 12 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 85 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 51 പൈസയായി.
കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 46 പൈസ, 77 രൂപ 81 പൈസ എന്നിങ്ങനെയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവിലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.