പിടിവിട്ട് മേലേയ്ക്ക് ഇന്ധനവില ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2020 09:07 AM |
Last Updated: 05th January 2020 09:07 AM | A+A A- |

കൊച്ചി : പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതോടെ, ഇന്ധന വിലയും കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടര രൂപയിലേറെ വില കൂടി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 57 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 24 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 95 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 63 പൈസയായി.
കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 58 പൈസ, 77 രൂപ 91 പൈസ എന്നിങ്ങനെയാണ്. അതേസമയം ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനയില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.