മിനിമം ബാലന്‍സ് വേണമെന്ന പൊല്ലാപ്പില്ല!; എസ്ബിഐയുടെ സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട്: അറിയേണ്ടതെല്ലാം

രാജ്യത്ത് എസ്ബിഐ ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് സേവനം ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്
മിനിമം ബാലന്‍സ് വേണമെന്ന പൊല്ലാപ്പില്ല!; എസ്ബിഐയുടെ സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട്: അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: രാജ്യത്ത് എസ്ബിഐ ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് സേവനം ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല എന്നതാണ് ഇത്തരം അക്കൗണ്ടുകളുടെ പ്രത്യേകത. 

അംഗീകൃത കെവൈസി രേഖകള്‍ ഹാജരാക്കുന്ന ഏതൊരു വ്യക്തിക്കും എസ്ബിഐയില്‍ സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് തുടങ്ങാം. ഒറ്റയ്ക്കും ജോയിന്റായും അക്കൗണ്ട് തുറക്കാനുളള അവസരം എസ്ബിഐ നല്‍കുന്നുണ്ട്.  മിനിമം ബാലന്‍സായി നിശ്ചിത തുക അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടതില്ല എന്നതാണ് അക്കൗണ്ടിന്റെ പ്രത്യേകത.

സാധാരണ സേവിങ്‌സ് അക്കൗണ്ടുകളെ പോലെ പലിശയും എസ്ബിഐ നല്‍കുന്നുണ്ട്. ഒരു ലക്ഷത്തില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3.25 ശതമാനമാണ് പലിശനിരക്ക്. ചെക്ക് ബുക്ക് ലഭിക്കില്ല എന്നതാണ് സാധാരണ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നും ഈ അക്കൗണ്ടിനെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം.  ഇത്തരം അക്കൗണ്ട് തുടങ്ങുന്ന ഒരു വ്യക്തിക്ക് ബാങ്കില്‍ മറ്റൊരു സേവിങ്‌സ് അക്കൗണ്ട് തുറക്കാനും സാധിക്കില്ല.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെ പ്രതിമാസം നാലുതവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. റുപേയെ അടിസ്ഥാനമാക്കിയുളള ഡെബിറ്റ് കാര്‍ഡാണ് ഇടപാടുകാരന് ബാങ്ക് അനുവദിക്കുന്നത്. ഇത് സൗജന്യമായാണ് നല്‍കുന്നത്. വര്‍ഷംതോറും അക്കൗണ്ട് നിലനിര്‍ത്തുന്നതിന് മെയിന്റനന്‍സ് ഫീസായി നിശ്ചിത തുക നല്‍കേണ്ടതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com