ഇറാന്‍-അമേരിക്ക യുദ്ധഭീഷണി; നിക്ഷേപകരുടെ കീശയില്‍ നിന്ന് ചോര്‍ന്നത് മൂന്നുലക്ഷം കോടി, സെന്‍സെക്‌സ് കുത്തനെ ഇടിഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 03:44 PM |
Last Updated: 06th January 2020 03:44 PM | A+A A- |

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധഭീഷണി ഇന്ത്യന്‍ ഓഹരി വിപണിയെ സാരമായി ബാധിച്ചു. ഇന്ന് മൂന്നുലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
ഉച്ചയ്ക്ക് 2.30ന് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം ഓഹരിമൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയായിരുന്നു. മൂന്നു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപിന്റെ യുദ്ധഭീഷണിയില്‍ അഞ്ചില്‍ നാല് ഓഹരികളും നഷ്ടത്തിലായി. സ്‌മോള്‍ ക്യാപ് ഓഹരികളെയാണ് തകര്‍ച്ച പ്രധാനമായും ബാധിച്ചത്.
ലോകത്താകെയുള്ള എണ്ണ ഉത്പാദനത്തിന്റെ 50 ശതമാനത്തിലേറെയും പശ്ചിമേഷ്യയില്‍നിന്നാണ്. ഒപെകിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാഖ്. ഇറാന്റെ ജനറല്‍ മേജറെ വധിച്ചതിനെതുടര്‍ന്ന് ലോകമാകെ ആശങ്കയിലാണ്. പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെയാണ് ഉയര്‍ന്നത്.ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടായി.
ഈ ആശങ്കയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് ഒരുഘട്ടത്തില്‍ 800 പോയിന്റിലേറെ താഴെപ്പോയി. നിഫ്റ്റിയാകട്ടെ 12,000 പോയിന്റില്‍ താഴെയാണ്. 787 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.