പൊന്നിന് പൊള്ളുംവില; മുപ്പതിനായിരം കടന്ന് പവന്‍, സര്‍വകാല റെക്കോഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 10:22 AM |
Last Updated: 06th January 2020 10:22 AM | A+A A- |
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില പവന് 30,000 രൂപ കടന്നു. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 30,200 രൂപയായി. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 29,745 രൂപയായി. അമേരിക്ക ഇറാന്‍ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
മൂന്നാഴ്ച കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 2200 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 13ന് 28,000 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 30,200ല്‍ എത്തി നില്‍ക്കുന്നത്.കഴിഞ്ഞദിവസം മാത്രം രണ്ടു തവണയായി 440 രൂപയാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധന. അതായത് മൂന്നുനാലു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ പവന് ആയിരം രൂപയിലധികമാണ് വര്‍ധിച്ചത്.
കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനം സര്‍വ്വകാല റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരുത്തികുറിച്ച് മുന്നേറുന്നത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും അമേരിക്ക ഇറാന്‍ യുദ്ധഭീഷണിയുമാണ് മുഖ്യമായി സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.