റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; പെട്രോള്‍ 80ലേക്ക്, അഞ്ചുദിവസത്തിനിടെ ഡീസലിന് കൂടിയത് 70 പൈസ; അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളര്‍ കടന്നു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ, ഇന്ധന വിലയും കുതിക്കുന്നു
റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; പെട്രോള്‍ 80ലേക്ക്, അഞ്ചുദിവസത്തിനിടെ ഡീസലിന് കൂടിയത് 70 പൈസ; അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളര്‍ കടന്നു

കൊച്ചി : പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ, ഇന്ധന വിലയും കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചുദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് 70 പൈസയിലേറെയാണ് വര്‍ധിച്ചത്.  അന്താരാഷ്ട്ര വിപണിയില്‍ അംസ്‌കൃത എണ്ണ വില ഉയരുന്നതാണ് കാരണം.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 10 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 73 രൂപ 80 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 72 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 40 പൈസയായും കൂടിയിട്ടുണ്ട്. 

കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 74 പൈസ, 78 രൂപ ആറു പൈസ എന്നിങ്ങനെയാണ്.  ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറില്‍ മുകളിലാണ്. ഏകദേശം 3 ശതമാനത്തോളമാണ് ഇന്ന് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com