ഇനി പാട്ടു മാറ്റാന്‍ കാര്‍ സ്റ്റീരിയോയില്‍ തൊടേണ്ട; യാത്രയില്‍ ഒപ്പം പോരാന്‍ ആമസോണ്‍ എക്കോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2020 02:35 PM |
Last Updated: 07th January 2020 02:35 PM | A+A A- |
കാര്‍ യാത്രക്കിടയില്‍ പാട്ടാസ്വദിക്കാനും ഇനി എക്കോയുടെ സഹോയമെത്തും. കാറിലെ സ്റ്റീരിയോ സിസ്റ്റവുമായി ഘടിപ്പിക്കാവുന്ന എക്കോ ഓട്ടോ ഡിവൈസാണ് ഇന്ന് ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് തിരഞ്ഞെടുക്കാനും ഫോണ്‍ വിളിക്കാനും, സന്ദേശങ്ങള്‍ അയക്കാനുമുള്‍പ്പെടെ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. രാവിലത്തെ പ്രധാന വാര്‍ത്തകള്‍ കാറിനുള്ളിലിരുന്ന് അറിയണമെങ്കില്‍ പോലും ഇനി അലക്‌സയോട് ചോദിച്ചാല്‍ മതി.
എക്കോ ഓട്ടോ സ്വന്തമാക്കാന്‍ ഇപ്പോള്‍ മുതല്‍ ബുക്കിംഗ് സൗകര്യമുണ്ട്. ജനുവരി 15 മുതലായിരിക്കും ഉപകരണം ലഭ്യമായിത്തുടങ്ങുക. 4999രൂപയാണ് ഇവയുടെ വില. എട്ട് മൈക്രോഫോണുകള്‍ നിരയായി ക്രമീകരിച്ചുവച്ചാണ് എക്കോ ഓട്ടോ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പാട്ടിന്റെയും, ട്രാഫിക്കിന്റെയും, കാറിലെ എസിയുടെയുമൊക്കെ ശബ്ദത്തെ മറികടന്ന് അലക്‌സയിലേക്ക്് നിങ്ങളുടെ നിര്‍ദേശങ്ങള്‍ എത്തും.
കാറിന്റെ യുഎസ്ബി പോര്‍ട്ട് വഴി എക്കോ ഓട്ടോ ചാര്‍ജ്ജ് ചെയ്യാനാകും. ബ്ലൂട്ടൂത്ത് വഴിയോ 3.5എംഎം ഓക്‌സിലറി കേബിള്‍ ഉപയോഗിച്ചോ ഇവ കാര്‍ സ്റ്റീരിയോയുമായി ബന്ധിപ്പിക്കാം. അലക്‌സ ആപ്പ് വഴിയണ്് ഇത് കണക്ട് ചെയ്യപ്പെടുന്നത്. മറ്റ് എക്കോ ഉപകരണങ്ങള്‍ പോലെതന്നെ എക്കോ ഓട്ടോയും ഉപഭോക്താക്കളുടെ സ്വകാര്യതയെ കാക്കുന്നതാണ്.
അടുത്തുള്ള കോഫി ഷോപ്പ്, പെട്രോള്‍ പമ്പ്, എന്നുവേണ്ട യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ആവശ്യങ്ങളെല്ലാം ഇനി അലക്‌സ വഴി ലഭിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ നാവിഗേഷന്‍ ആപ്പ് ഉപയോഗിച്ച് വഴി പറഞ്ഞുതരാനും ഇവയ്ക്കാകും.