സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; 30,000 രൂപയില്‍ താഴെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 09:56 AM  |  

Last Updated: 09th January 2020 09:56 AM  |   A+A-   |  

 

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. പവന് 560 രൂപ കുറഞ്ഞ് 30,000 രൂപയില്‍ താഴെയായി. 29,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിനും സമാനമായ കുറവുണ്ടായിട്ടുണ്ട്. 70 രൂപ കുറഞ്ഞ് 3,730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 

കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്നലെ സ്വര്‍ണവില പവന് 30,400 രൂപ രേഖപ്പെടുത്തി സര്‍വകാല റെക്കോര്‍ഡിട്ടു. ഇറാന്‍-അമേരിക്ക യുദ്ധഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്നലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.വ്യോമാക്രമണം നടത്തി ഇറാന്‍ സൈനിക മേധാവിയെ അമേരിക്ക വധിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ സ്വര്‍ണവിലയില്‍ 520 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസം നേരിയ ആശ്വാസം നല്‍കി സ്വര്‍ണവിലയില്‍ 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ സ്വര്‍ണവില വരുംദിവസങ്ങളിലും കുതിച്ചുയരും എന്ന സൂചന നല്‍കി ഇന്നലെ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നതാണ് വില ഉയരാന്‍ കാരണം.

കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനം സര്‍വ്വകാല റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരുത്തികുറിച്ച് മുന്നേറുന്നത്.