മെസ്സേജിങ് അടിമുടി പരിഷ്‌കരിക്കാന്‍ ഇന്‍സ്റ്റഗ്രാം; മാറ്റങ്ങള്‍ ഇങ്ങനെ

മെസ്സേജിങ് സൗകര്യം ഡെസ്‌ക്ടോപ് പതിപ്പിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം
മെസ്സേജിങ് അടിമുടി പരിഷ്‌കരിക്കാന്‍ ഇന്‍സ്റ്റഗ്രാം; മാറ്റങ്ങള്‍ ഇങ്ങനെ

ന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം വെബ് പതിപ്പില്‍ മെസേജ് അയക്കാനോ ലഭിച്ച മെസേജുകള്‍ കാണാനോ സൗകര്യമില്ലെന്നത്. ഇപ്പോഴിതാ മെസ്സേജിങ് സൗകര്യം ഡെസ്‌ക്ടോപ് പതിപ്പിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ചില ഉപഭോക്താക്കളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെബ് വഴിയുള്ള ഡയറക്ട് മെസ്സേജിങ് സംവിധാനം ഉപയോഗിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗതി പൂര്‍ണ്ണമായും നിലവില്‍ വന്നാല്‍ വെബ് പതിപ്പിലൂടെ സന്ദേശങ്ങള്‍ അയക്കാനും ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങാനും ചിത്രങ്ങള്‍ കൈമാറാനുമെല്ലാം കഴിയും. എന്നാല്‍ ഇതിലൂടെ വിഡിയോകള്‍ അയക്കാന്‍ സാധിക്കില്ല. വളരെ പെട്ടെന്നുതന്നെ ഈ പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസ്സേറി. ഓഫീസ് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും ഈ പുതിയ മാറ്റം ഏറ്റവും പ്രയോജനകരമെന്നാണ് കരുതപ്പെടുന്നത്.

എതിരാളികളായ സ്‌നാപ്ചാറ്റിനെ പിന്നിലാക്കാന്‍ ഡയറക്ട് മെസ്സേജിങ് ഇന്‍സ്റ്റഗ്രാമിന് ഏറെ നിര്‍ണായകമാണ്. എന്നാല്‍ ഫേസ്ബുക് ഉടമസ്ഥതയിലുള്ള എല്ലാ ആപ്പുകളിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് എതിരാണ് ഈ പുതിയ മാറ്റം. ഇന്‍സ്റ്റഗ്രാം വെബ്ബില്‍ എങ്ങനെയാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കുകയെന്നന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഫേസ്ബുക്കില്‍ നിന്ന് വാട്‌സാപ്പിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ടും തിരിച്ചും സന്ദേശമയക്കാന്‍ സാധിക്കുന്ന പരിഷ്‌കരണവും ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ചും കൂടുതല്‍ വ്യക്തത അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com