ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 08:40 AM |
Last Updated: 17th January 2020 08:40 AM | A+A A- |

കൊച്ചി : ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 15 ഉം, 14 ഉമ പൈസ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പെട്രോള്‍ വില 45 പൈസ കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 43 പൈസയാണ്. ഡീസല്‍ വില 72 രൂപ 50 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 81 പൈസയാണ്. ഡീസല്‍ വില 73 രൂപ 90 പൈസയാണ്.
കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 77 പൈസ, 72 രൂപ 84 പൈസ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 41 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 68 രൂപ 77 പൈസയുമാണ്.