ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു

കഴിഞ്ഞ നാലുദിവസങ്ങളിലായി പെട്രോള്‍ വില 45 പൈസ കുറഞ്ഞിരുന്നു
ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു

കൊച്ചി : ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 15 ഉം, 14 ഉമ പൈസ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പെട്രോള്‍ വില 45 പൈസ കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 43 പൈസയാണ്. ഡീസല്‍ വില 72 രൂപ 50 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 81 പൈസയാണ്. ഡീസല്‍ വില 73 രൂപ 90 പൈസയാണ്.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 77  പൈസ, 72 രൂപ 84 പൈസ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 41 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 68 രൂപ 77 പൈസയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com