ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 09:06 AM |
Last Updated: 21st January 2020 09:06 AM | A+A A- |

മുംബൈ: യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
സൊമാറ്റോയില്‍ 10 ശതമാനം ഓഹരി യൂബറിനുണ്ടാവും. 2017ല്‍ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയിലേക്ക് എത്തിയെങ്കിലും സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും ആധിപത്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു.
We entered food delivery in India in 2017 and today is when our journey takes a different route. Zomato has acquired Uber Eats in India and we'll no longer be available here with immediate effect. We wish all our users more good times with great food on the road ahead pic.twitter.com/WEbJNaJY8M
— Uber Eats India (@UberEats_IND) January 21, 2020
യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു എന്ന കമ്പനിയുടെ സ്ഥിരീകരണം വന്നതിന് പിന്നാലെ യൂബര്‍ ഈറ്റ്‌സിന്റെ ആപ്ലിക്കേഷനിലും മാറ്റം വന്നു. യൂബര്‍ ഈറ്റ്‌സിന്റെ സേവനം ഇനി ഇന്ത്യയില്‍ ലഭ്യമാവില്ലെന്ന് ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി.
ഇന്ത്യയില്‍ ഭക്ഷ്യവിതരണ വിഭാഗം ആരംഭിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കാനുള്ള കച്ചവടത്തില്‍ സൊമാറ്റോ പിടിമുറുക്കിയത്. തമിഴ്‌നാട്, കേരള, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചിലയിടങ്ങളില്‍ സൊമാറ്റോയേക്കാള്‍ കൂടുതല്‍ വേര് യൂബര്‍ ഈറ്റ്‌സിനുണ്ട്. യൂബര്‍ സൊമാറ്റോയെ വാങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും.
എന്നാല്‍ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ടീമിനെ
സൊമാറ്റോ ഏറ്റെടുക്കില്ല. നൂറുകണക്കിന് എക്‌സിക്യൂട്ടീവ്‌സിന് യൂബറിന്റെ ഇന്ത്യയിലെ മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയോ, അതല്ലെങ്കില്‍ പറഞ്ഞു വിടുകയോ ചെയ്യും.