കാർഡ് വേണ്ട; മൊബൈല്‍ ആപ്പ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ രീതി നടപ്പാക്കി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ
കാർഡ് വേണ്ട; മൊബൈല്‍ ആപ്പ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

മുംബൈ: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ രീതി നടപ്പാക്കി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന സംവിധാനമാണ് ബാങ്ക് നടപ്പാക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക

ഐ മൊബൈല്‍ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിന്‍ ചെയ്യുക. സര്‍വീസസ്- കാഷ് വിത്‌ഡ്രോവല്‍ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം- എന്നിവ സെലക്ട് ചെയ്യുക. പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക. എക്കൗണ്ട് നമ്പര്‍ സെലക്ട് ചെയ്യുക. നാലക്ക താത്കാലിക പിന്‍ നല്‍കുക. അപ്പോള്‍ ഒടിപി ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ എടിഎം സന്ദര്‍ശിക്കുക. കാര്‍ഡ്‌ലെസ് കാഷ് വിത്‌ഡ്രോവല്‍- സെലക്ട് ചെയ്യുക.
മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ഒടിപി നല്‍കുക. താത്കാലിക പിന്‍ നമ്പറും നല്‍കുക. പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക.
ആപ്പു വഴി പണം പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കിയാല്‍ ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്ത ദിവസം രാത്രി 12വരെ കാലാവധിയുണ്ടാകും.

പുതിയ സംവിധാനം വരുന്നതോടെ ഡെബിറ്റ് കാര്‍ഡ് കൊണ്ടു നടക്കുകയോ എടിഎം പിന്‍ ഓര്‍ത്തുവെയ്ക്കുകയോ വേണ്ട. ബാങ്കിന്റെ 15,000ലധികം എടിഎമ്മുകളില്‍ ഈ സൗകര്യം ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് ഒരുദിവസം പരമാവധി 20,000 രൂപ പിന്‍വലിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com