ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ പണിമുടക്കി; നേരെയാകുന്നതുവരെ അപ്‌ഡേറ്റ് ചെയ്യരുതെന്ന് നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 12:28 PM |
Last Updated: 22nd January 2020 12:28 PM | A+A A- |

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ സേവനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ തടസ്സപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതായി അറിയിപ്പു കിട്ടുന്നതുവരെ അപ്‌ഡേറ്റ് ചെയ്യരുതെന്നും കമ്പനി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ട്വിറ്റര്‍ വ്യക്തമാക്കി.
ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ട്വിറ്റര്‍ നേരത്തെ ഉപയോക്താക്കളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്തവര്‍ക്കും പ്രശ്‌നം നേരിടുന്നുണ്ട്.