ഇനി ഇരുട്ടത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണുവേദന എന്ന ഭയം വേണ്ട!, കൂടുതല്‍ ബാറ്ററി ലൈഫ്; ഡാര്‍ക്ക് മോഡ് 'ലൈവാക്കി' വാട്‌സ് ആപ്പ്

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഡാര്‍ക്ക് മോഡ് നടപ്പിലാക്കി മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്
ഇനി ഇരുട്ടത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണുവേദന എന്ന ഭയം വേണ്ട!, കൂടുതല്‍ ബാറ്ററി ലൈഫ്; ഡാര്‍ക്ക് മോഡ് 'ലൈവാക്കി' വാട്‌സ് ആപ്പ്

മുംബൈ: നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഡാര്‍ക്ക് മോഡ് നടപ്പിലാക്കി മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്.  കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാണ് പൂര്‍ണതോതില്‍ നടപ്പാക്കി വാട്‌സ് ആപ്പ് പരിഷ്‌കരിച്ചത്.

നിലവില്‍ ബീറ്റ ടെസ്റ്റിങ് പ്ലാറ്റ്‌ഫോമിലുളളവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുളളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ v2.20.13 എന്ന പേരില്‍ വാട്‌സ് ആപ്പിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമിലേക്ക് മാറാത്തവര്‍ക്ക്, ഡൗണ്‍ലോണ്ട് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.  

വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടില്‍, ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതല്‍ ബാറ്ററി ലൈഫാണ് ഡാര്‍ക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.

വിവിധ ഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന വലതുവശത്തെ മെനുവിലാണ് ഡാര്‍ക്ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്.  സെറ്റിങ്‌സ് തെരഞ്ഞെടുത്ത ശേഷമാണ് ഡാര്‍ക്ക് മോഡിലേക്ക് പോകേണ്ടത്. ഇതില്‍ ചാറ്റ്‌സ് എന്ന ഭാഗം ക്ലിക്ക് ചെയ്ത് ശേഷം തീം തെരഞ്ഞെടുക്കുക.  ഇതിലാണ് ഡാര്‍ക്ക് മോഡ് എന്ന ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന്‍ തെരഞ്ഞെടുത്തും ഓട്ടോമാറ്റിക്കായി ഡാര്‍ക്ക്് മോഡിലേക്ക് മാറുന്ന വിധം സംവിധാനം ഒരുക്കാവുന്നതാണ്. ഇതിനെല്ലാം മുന്‍പായി വാട്‌സ് ആപ്പിന്റെ പുതിയ ബീറ്റ അപ്‌ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com