ബാങ്ക് പണിമുടക്ക്; 31നും 1നും സേവനങ്ങള്‍ തടസ്സപ്പെടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 01:04 PM |
Last Updated: 24th January 2020 01:04 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ജീവനക്കാരുടെ സംഘടനകളുടെ സമരം കാരണം രണ്ടുദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന് എസ്ബിഐ. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് ദേശവ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കുകളുടെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്ബിഐ അറിയിച്ചു.
ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ വിജയമാകാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്‍പത് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിലും ബാങ്ക് സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.