നീണ്ടനിര കണ്ട് വേവലാതി വേണ്ട; പെട്രോളടിക്കാം മൊബൈല്‍ വഴിയും; വരുന്നു ഫാസ്റ്റ് ടാഗ് പോലൊരു സംവിധാനം

പെട്രോള്‍ പമ്പിലെ നീണ്ടനിരയില്‍ നിന്ന് ഇനി രക്ഷ നേടാം. ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം പമ്പുകളിലും നടപ്പാക്കുന്നു
നീണ്ടനിര കണ്ട് വേവലാതി വേണ്ട; പെട്രോളടിക്കാം മൊബൈല്‍ വഴിയും; വരുന്നു ഫാസ്റ്റ് ടാഗ് പോലൊരു സംവിധാനം


ന്യൂഡല്‍ഹി: പെട്രോള്‍ പമ്പിലെ നീണ്ടനിരയില്‍ നിന്ന് ഇനി രക്ഷ നേടാം. ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം പമ്പുകളിലും നടപ്പാക്കുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എജിഎസ് ട്രാന്‍സ്ാക്ട് ടെക്‌നോളജീസ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറായ ഫാസ്റ്റ്‌ലെയ്ന്‍ എന്ന സംവിധാനമാണ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇനി മൊബൈല്‍ വഴി ആളുകള്‍ക്ക് ഇന്ധനം നിറയ്ക്കാം. 

ഫ്യുവല്‍ നോസിലില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെ തന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. റേഡിയോ ഫ്രീക്വന്‍സി ഐഡിന്റിഫിക്കേഷന്‍ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ഫാസ്റ്റ്‌ലൈന്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സ്റ്റിക്കര്‍ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോള്‍ വാഹനത്തില്‍ നിറയ്ക്കുക. 

പെട്രോള്‍ പമ്പിലെത്തും മുന്‍പ് മൊബൈല്‍ ആപ്പില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഇന്ധനം എത്രയെന്ന് സെറ്റ് ചെയ്തു വെയ്ക്കാം. വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിട്ടുള്ള സ്റ്റിക്കറില്‍ നിന്ന് ഏത് ഇന്ധനമാണ് വേണ്ടതെന്നും എത്ര ലിറ്റര്‍ വേണമെന്നുമുള്ള വിവരം ഇന്ധനം നിറയ്ക്കുന്നയാള്‍ക്ക് ലഭിക്കും. 

നിറച്ചു കഴിഞ്ഞാല്‍ അപ്പോള്‍തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കുകയും നിങ്ങള്‍ക്ക് പമ്പില്‍ നിന്ന് പുറത്തു പോകാനും കഴിയും. പണമടയ്ക്കാനോ ബാക്കി വാങ്ങുന്നതിനോ കാത്തുനില്‍ക്കേണ്ടില്ല. നിങ്ങളുടെ പ്രീ പെയ്ഡ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ടാകും. 

മുംബൈയില്‍ മാത്രം എച്ച്പിസിഎലിന്റെ 120ലേറെ പെട്രോള്‍ പമ്പുകളില്‍ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2020 മാര്‍ച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവില്‍വരുമെന്ന് എച്ച്പിസിഎല്‍ അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com