പുതിയ പരിഷ്‌കാരം ജനം ഏറ്റെടുത്തു; 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട് വാട്‌സാപ്

വാട്‌സാപ്പില്‍ ദിവസേന 100 കോടി പേര്‍ ഓണ്‍ലൈന്‍ ആകുന്നു എന്നാണ് കണക്ക്
പുതിയ പരിഷ്‌കാരം ജനം ഏറ്റെടുത്തു; 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട് വാട്‌സാപ്

നീണ്ടകാത്തിരിപ്പിനൊടുവില്‍ ഏതാനും മാസം മുന്‍പാണ് വാട്‌സാപ് ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. പ്ലേ സ്‌റ്റോറില്‍ വാട്‌സാപ് ബീറ്റ ടെസ്റ്റിങ്ങില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ഫെയ്‌സ്ബുക് ഉടമസ്ഥതയിലുള്ള വാട്‌സാപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടു. ഇതോടെ വാട്‌സാപ്പില്‍ 500 കോടി ഡൗണ്‍ലോഡ് പിന്നിടുന്ന രണ്ടാമത്തെ ഗൂഗിള്‍ ഇതര ആപ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വാട്‌സാപ്. 

കഴിഞ്ഞ വര്‍ഷം 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട ഫെയ്‌സ്ബുക് ആണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഇതേ വഴിയിലാണ്. വാട്‌സാപ്പില്‍ ദിവസേന 100 കോടി പേര്‍ ഓണ്‍ലൈന്‍ ആകുന്നു എന്നാണ് കണക്ക്.

വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടില്‍, ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതല്‍ ബാറ്ററി ലൈഫാണ് ഡാര്‍ക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.

വിവിധ ഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന വലതുവശത്തെ മെനുവിലാണ് ഡാര്‍ക്ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്.  സെറ്റിങ്‌സ് തെരഞ്ഞെടുത്ത ശേഷമാണ് ഡാര്‍ക്ക് മോഡിലേക്ക് പോകേണ്ടത്. ഇതില്‍ ചാറ്റ്‌സ് എന്ന ഭാഗം ക്ലിക്ക് ചെയ്ത് ശേഷം തീം തെരഞ്ഞെടുക്കുക.  ഇതിലാണ് ഡാര്‍ക്ക് മോഡ് എന്ന ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന്‍ തെരഞ്ഞെടുത്തും ഓട്ടോമാറ്റിക്കായി ഡാര്‍ക്ക്് മോഡിലേക്ക് മാറുന്ന വിധം സംവിധാനം ഒരുക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com