ഇന്ധന വില വീണ്ടും കുറഞ്ഞു ; ഡീസല്‍ വില 69 ല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 08:13 AM |
Last Updated: 31st January 2020 08:13 AM | A+A A- |

കൊച്ചി: ഇന്ധന വിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 23 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം രണ്ടുരൂപയുടെ കുറവാണ് ഉണ്ടായത്.
ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി മൂന്നര രൂപയോളം ലിറ്ററിന് കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 28 പൈസയാണ്. ഡീസല്‍ വില 69 രൂപ 93 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 62 പൈസയും ഡീസലിന്റെ വില 71 രൂപ 28 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 61 പൈസ, 70 രൂപ 26 പൈസ എന്നിങ്ങനെയാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.