സൈബര്‍ രംഗത്തും കൊറോണ വൈറസ്; കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു, ഭീതി മുതലെടുത്ത് ആക്രമണം

ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം.
സൈബര്‍ രംഗത്തും കൊറോണ വൈറസ്; കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു, ഭീതി മുതലെടുത്ത് ആക്രമണം

ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെപ്പറ്റിയുള്ള വിവരങ്ങളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേരങ്ങള്‍ അയച്ചാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ നിരീക്ഷക സംഘമാണ് വൈറസ് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. എംപി4,പിഡിഎഫ് ഫയലുകളായാണ് വൈറസുകള്‍ കടത്തിവിടുന്നത്. കമ്പ്യൂട്ടറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഈ വൈറസുകള്‍ ചോര്‍ത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കൊറോണ വൈറസ് ഭീതി മുതലെടുത്താണ് സൈബര്‍ ക്രിമിനലുകള്‍ ഇത് ചെയ്തത്. ചുരുങ്ങിയ കമ്പ്യൂട്ടറുകളിലാണ് നിലവില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രോഗം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച വൈറസ് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയില്‍ മാത്രം ഇതുവരെ 213 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9,692പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com