ആപ്പ് നിരോധനം ചൈനീസ് ഫോണുകളെ ബാധിക്കുമോ?; ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?, റിപ്പോര്‍ട്ട് 

ആപ്പുകളുടെ നിരോധനം, ചൈനീസ് ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ആപ്പ് നിരോധനം ചൈനീസ് ഫോണുകളെ ബാധിക്കുമോ?; ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?, റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ആപ്പുകളുടെ നിരോധനം, ചൈനീസ് ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ഫോണുകളില്‍ മുന്‍നിരയിലാണ് ചൈനീസ് ഫോണുകള്‍. ഷവോമി, ഓപ്പോ, വിവോ, റിയല്‍ മീ എന്നി ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയാണ് ഉളളത്. ചൈനീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ചൈനീസ് ഉത്പന്നങ്ങളോടുളള ജനങ്ങളുടെ എതിര്‍പ്പ്, വരും നാളുകളില്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയെ സാരമായി ബാധിച്ചേക്കാം.

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് ചൈന വിരുദ്ധ തരംഗം രാജ്യത്ത് നിലനില്‍ക്കുകയാണ്. അതിനിടെയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് ടിക് ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതോടെ ചൈനീസ് ഫോണുകള്‍ക്കും വിലക്ക് വരുമോ എന്ന തരത്തില്‍ സംശയങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ചൈനീസ് ഫോണുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യകത കുറഞ്ഞിട്ടുണ്ട്. ചൈനീസ് ഇതര ഉത്പന്നങ്ങള്‍ക്ക് ആവശ്യകത ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാംസങ്, ആപ്പിള്‍ പോലുളള മോഡലുകള്‍ ആവശ്യപ്പെട്ട് വരുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഇതുവരെ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ആയിരുന്നു മേധാവിത്വം എന്ന് വ്യക്തമാക്കുന്നതാണ് മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

വിപണിയുടെ 81 ശതമാനവും കൈയടക്കി വച്ചിരുന്നത് ചൈനീസ് ഉത്പന്നങ്ങളായിരുന്നുവെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം രാജ്യത്ത് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തടസ്സമില്ല. 59 ആപ്പുകള്‍ നിരോധിച്ച പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുകള്‍ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍. ഫോണ്‍ സര്‍വീസുകള്‍ക്കും പുതിയ നിരോധനം തടസ്സമല്ലെന്നും മേഖലയിലുളളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com