ഇന്ത്യയിലെ നിരോധനത്തിൽ ടിക് ടോക്കിനു നഷ്ടം 44,000 കോടി

ഇന്ത്യയിലെ നിരോധനത്തിൽ ടിക് ടോക്കിനു നഷ്ടം 44,000 കോടി
ഇന്ത്യയിലെ നിരോധനത്തിൽ ടിക് ടോക്കിനു നഷ്ടം 44,000 കോടി

ബെയ്​ജിങ്​: ഇന്ത്യയിലെ നിരോധനം ടിക്​ടോകിൻെറ മാതൃകമ്പനിയായ ബൈറ്റ്​ഡാൻഡിന് 44,000 കോടിയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. ബൈറ്റ്​ഡാൻസിൻെറ മൂന്ന്​ ആപ്പുകളാണ്​ ഇന്ത്യയി​ൽ നിരോധിച്ചത്​. ടിക്​ടോക്​, ഹലോ എന്നിവ കൂടാതെ വിഗോ വി​ഡിയോയും ബൈറ്റ് ഡാൻൻസിന്റേതാണ്.

ടിക്​ടോകിനാണ്​ ഏറ്റവും കൂടുതൽ നഷ്​ടം നേരിടേണ്ടിവരിക. ചൈനക്ക്​ പുറത്ത്​ ടിക്​ടോകിന്​ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്​ ഇന്ത്യയിലാണ്​. ലോകത്ത്​ ടിക്​ടോക്​ ഉപഭോക്താക്കളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്​. വരും ദിവസങ്ങളിൽ നഷ്​ടം ഇതിൻെറ ഇരട്ടിയാകുമെന്നാണ്​ വിലയിരുത്തൽ. ഇന്ത്യയിൽ ബൈറ്റ്​ഡാൻസിന്​ 2000ൽ അധികം ജീവനക്കാരാണുള്ളത്. ഇന്ത്യയിലെ നിരോധനം കമ്പനിക്ക് 600 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com