മിനിമം ബാലന്‍സ് 25000 രൂപ ഉളളവര്‍ക്ക് മാസത്തില്‍ രണ്ടു തവണ സൗജന്യം, ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതിന് ചാര്‍ജ്; വിശദാംശങ്ങള്‍

ശാഖയില്‍ എത്തി പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ച് പ്രമുഖ ബാങ്കായ എസ്ബിഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ശാഖയില്‍ എത്തി പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ച് പ്രമുഖ ബാങ്കായ എസ്ബിഐ. നിശ്ചിത പരിധിയില്‍ കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ എസ്ബിഐ നിരക്ക് ഈടാക്കും. അതേസമയം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി തുടങ്ങിയ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.

25,000 രൂപവരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിന്‍വലിക്കാം. 25,000നും 50,000നും ഇടയില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിന്‍വലിക്കാനാകുക

50,000ന്‌ മുകളില്‍ ഒരു ലക്ഷം രൂപ വരെ മിനിമം ബാലന്‍സുള്ളവര്‍ക്ക് 15 തവണയും അതിനുമുകളിലുള്ളവര്‍ക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിന്‍വലിക്കാന്‍ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com