ടിക് ടോക്കിന് ബദലായി ഇൻസ്റ്റഗ്രാമിന്റെ റീൽസ് ഇന്നുമുതൽ, വിഡിയോ ഒരുക്കാൻ ചെയ്യേണ്ടതിങ്ങനെ 

ഇന്ന് വൈകിട്ട് ഏഴര മുതൽ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ
ടിക് ടോക്കിന് ബദലായി ഇൻസ്റ്റഗ്രാമിന്റെ റീൽസ് ഇന്നുമുതൽ, വിഡിയോ ഒരുക്കാൻ ചെയ്യേണ്ടതിങ്ങനെ 

രാജ്യത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരേധിച്ചതിന് പിന്നാലെ റീൽസ് എന്ന വിഡിയോ ഷെയറിങ് ഫീച്ചർ അവതരിപ്പിക്കുകയാണ് ഇൻസ്റ്റ​ഗ്രാം. ഇന്ന് വൈകിട്ട് ഏഴര മുതൽ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടിക് ടോക്ക് നിരോധനം നിലവിൽ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഇൻസ്റ്റ​ഗ്രം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. 

2019നവംബറിൽ പുറത്തിറക്കിയ ഇൻസ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസിന് ടിക് ടോക്കിന്റെ ജനപ്രീയത നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ടിക് ടോക്കിലുള്ള ഫീച്ചറുകളുടെ അഭാവമായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാലിപ്പോൾ അപ്ഡേറ്റ് ചെയ്ത റീൽസ് ഫീച്ചർ ആണ് ഇൻസ്റ്റഗ്രാം ഇന്ത്യയിൽ അവതരിപ്പിക്കുക. ബ്രസീൽ , ഫ്രാൻസ്, ജെർമനി എന്നീ രാജ്യങ്ങൾക്ക് ശേഷം റീൽസ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇൻസ്റ്റ​ഗ്രാം ആപ്പിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഫീച്ചറാണ് റീൽസ്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ തയ്യാറാക്കാനാവുക. ഇൻസ്റ്റ​ഗ്രാമിലെ ക്യാമറ ഓപ്ഷൻ തുറന്നാൽ റീൽസ് ഇവിടെനിന്ന് തിരഞ്ഞെടുക്കാനാകും. 

റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവയ്ക്കാനാവും. പശ്ചാത്തല ശബ്ദമോ പാട്ടുകളോ ഇതിൽ ചേർക്കാനും കഴിയും. ടിക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം റീൽസിൽ ഒരുക്കിയിട്ടുണ്ട്. മറ്റ് വീഡിയോകളിലേതുപോലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിർമിക്കാനാകും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com