ഗൂഗിള്‍ ഇന്ത്യയില്‍ 75000 കോടി നിക്ഷേപമിറക്കും; ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് കരുത്തു പകരാന്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍
ഗൂഗിള്‍ ഇന്ത്യയില്‍ 75000 കോടി നിക്ഷേപമിറക്കും; ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ

ന്യൂഡല്‍ഹി:  ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് കരുത്തു പകരാന്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍. രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വേഗത പകരാന്‍ 75000 കോടി രൂപയുടെ ഫണ്ട് ഗൂഗിള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതില്‍ അഭിമാനം കൊളളുന്നതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലുമുളള ആത്മവിശ്വാസമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ സുന്ദര്‍ പിച്ചെ പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ നിര്‍ണായകമായ നാലു മേഖലകള്‍ കേന്ദ്രീകരിച്ച്  നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ജനങ്ങള്‍ക്ക് അവരവരുടെ ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇന്ത്യയുടെ സമാനതകളില്ലാത്ത ആവശ്യം പരിഗണിച്ച് പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതിനാണ് രണ്ടാമത് പ്രാധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ പരിഷ്‌കാരത്തിന് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ പ്രാധാന്യമുളള മേഖലകളില്‍ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തുക എന്നിവയാണ് മറ്റ് രണ്ടു സുപ്രധാന മേഖലകളെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com