ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു; ഫൈവ് ജി സ്മാര്‍ട്ട് ഫോണിന് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം 

കുറഞ്ഞ ചെലവില്‍ ഫോര്‍ ജി, ഫൈവ് ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ സഹകരിക്കുന്നു
ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു; ഫൈവ് ജി സ്മാര്‍ട്ട് ഫോണിന് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം 

ന്യൂഡല്‍ഹി:  കുറഞ്ഞ ചെലവില്‍ ഫോര്‍ ജി, ഫൈവ് ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ സഹകരിക്കുന്നു. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് രൂപം നല്‍കുന്നതിനാണ് ഇരു കമ്പനികളും യോജിപ്പില്‍ എത്തിയത്. ഇത് യഥാര്‍ത്ഥമാകുന്നതോടെ രാജ്യം ടുജി മുക്തമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ 43-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുകേഷ് അംബാനി.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ 75000 കോടി രൂപ നിക്ഷേപിക്കുമെന്ന്് ഗൂഗിള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജിയോ 33,737 കോടി രൂപ ജിയോയില്‍ നിക്ഷേപിക്കും. ഇതോടെ ജിയോയില്‍ ഗൂഗിളിന്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനമാകും. റിലയന്‍സ് ജിയോയുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു.  സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സുന്ദര്‍ പിച്ചെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സമ്പൂര്‍ണമായ ഫൈവ് ജി സേവനം രാജ്യത്ത് സാധ്യമാക്കാനുളള പ്രയത്‌നത്തിലാണ് ജിയോയെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇതിന്റെ ഭാഗമായി ഫൈവ് ജി സൊല്യൂഷന്‍ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നത്. ഫൈവ് ജി സ്‌പെക്ട്രം ലഭ്യമാകുന്ന മുറയ്ക്ക് ഫൈവ് ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com