ഡീസല്‍ വില മുകളിലേക്ക് തന്നെ; വീണ്ടും വര്‍ധന

ഈ അടുത്ത 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു
ഡീസല്‍ വില മുകളിലേക്ക് തന്നെ; വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ ഡീസല്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ  80 പൈസയാണ് ഡീസലിന്റെ വില. 

പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. 

രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളില്‍ ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില. പെട്രോളിന് 80 രൂപ 43 പൈസയും. ലോക്ക്ഡൗണിന് പിന്നാലെ പ്രതിദിന ഇന്ധന വില നിര്‍ണയം പെട്രോള്‍ കമ്പനികള്‍ പുനരാരംഭിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com