പാസ് വേര്‍ഡും ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ന്നേക്കാം, സൂക്ഷിക്കുക ഈ മാല്‍വെയറിനെ; ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അടക്കം 337 ആപ്പുകള്‍ സൈബറാക്രമണ ഭീഷണിയില്‍ 

ജി മെയില്‍, ട്വിറ്റര്‍, യൂബര്‍, ഇന്‍സ്റ്റാഗ്രാം അടക്കം 337 ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് സൈബര്‍ ആക്രമണ ഭീഷണി
പാസ് വേര്‍ഡും ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ന്നേക്കാം, സൂക്ഷിക്കുക ഈ മാല്‍വെയറിനെ; ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അടക്കം 337 ആപ്പുകള്‍ സൈബറാക്രമണ ഭീഷണിയില്‍ 

ന്യൂഡല്‍ഹി: ജി മെയില്‍, ട്വിറ്റര്‍, യൂബര്‍, ഇന്‍സ്റ്റാഗ്രാം അടക്കം 337 ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് സൈബര്‍ ആക്രമണ ഭീഷണി. ബ്ലാക്ക് റോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഈ ആപ്പുകളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാമെന്ന് സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോക്താക്കളുടെ പാസ് വേര്‍ഡ് അടക്കം അതീവ രഹസ്യ സ്വഭാവമുളള വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ കഴിവുളളതാണ് ഈ മാല്‍വെയര്‍.

മെയ്് മാസത്തിലാണ് ഈ മാല്‍വെയര്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. േെത്രഡ് ഫാബ്രിക്ക് എന്ന മൊബൈല്‍ സുരക്ഷാ കമ്പനിയാണ് ഇത് കണ്ടെത്തിയത്. മറ്റു ആന്‍ഡ്രോയിഡ് ബാങ്കിങ് ട്രോജന്‍സിനെ പോലെയാണ് ബ്ലാക്ക്‌റോക്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റു മാല്‍വെയറുകളില്‍ നിന്ന് വ്യത്യസ്തമായി 337 ആപ്പുകള്‍ക്ക് മാത്രമാണ് ഇത് ഭീഷണി. ലോഗിന്‍ വിവരങ്ങള്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ വരെ ചോര്‍ത്താന്‍ ഈ മാല്‍വെയറിന് കഴിവുണ്ടെന്ന്് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒറിജിനലിനെ പോലും വെല്ലുന്ന തരത്തില്‍ വ്യാജ ആപ്പുകളിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആപ്പാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇത്തരം ആപ്പുകളെ വിശ്വസിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.ഫിഷിങ് പോലുളള സൈബര്‍ ആക്രമണ വഴികളാണ് ബ്ലാക്ക്‌റോക്ക് സ്വീകരിക്കുന്നത്. ഷോപ്പിംഗ്, ലൈഫ് സ്റ്റെല്‍, ന്യൂസ് ആപ്പുകള്‍ക്കാണ് ഇത് പ്രധാനമായി ഭീഷണി സൃഷ്ടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com