ബൈക്കും സ്‌കൂട്ടറും വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! ഉപയോഗിക്കാത്ത ഹോണ്ട ടൂ വീലര്‍ ഗംഭീര ഡിസ്‌കൗണ്ടില്‍

ഹോണ്ട ആക്ടീവ 5ജി, ആക്ടീവ 125, ക്ലിക്, ഡിയോ, നേവി, സി ബി ഷൈന്‍, സി ബി ഹോര്‍ണെറ്റ്, സിബിആര്‍ 250ആര്‍, ഡ്രീം നിയോ തുടങ്ങിയ മോഡലുകളാണ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുള്ളത്
ബൈക്കും സ്‌കൂട്ടറും വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! ഉപയോഗിക്കാത്ത ഹോണ്ട ടൂ വീലര്‍ ഗംഭീര ഡിസ്‌കൗണ്ടില്‍

കോവിഡ് വ്യാപനവും അതേതുടര്‍ന്നുണ്ടായ ലോക്ക്ഡൗണും പല മേഘലകള്‍ക്കും തിരിച്ചടിയായെങ്കിലും ഇതിനിടയില്‍ കുതിച്ചുയര്‍ന്ന ഒന്നാണ് ടൂ വീലര്‍ വാഹനവില്‍പന. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരുന്നവരില്‍ പലരും ബൈക്കും സ്‌കൂട്ടറും സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. സാമ്പത്തിക ഞെരുക്കം കാരണം ചിലരൊക്കെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാനും മുതിര്‍ന്നു. ഇപ്പോഴിതാ ബൈക്കും സ്‌കൂട്ടറും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് ഹോണ്ട. ഉപയോഗിക്കാത്ത സ്‌കൂട്ടറുകള്‍ ഡികൗണ്ടില്‍ ഓണ്‍ലൈനായി വില്‍ക്കുകയാണ് കമ്പനി.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആവശ്യക്കാര്‍ക്ക് വാഹനം ബുക്ക് ചെയ്യാം. ബുക്ക് നൗ ടാബില്‍ ക്ലിക്ക് ചെയ്തശേം അണ്‍യൂസ്ഡ് എന്ന സെക്ഷന്‍ തിരഞ്ഞെടുത്താല്‍ ലഭ്യമായ മോഡലുകള്‍ കണ്ടെത്താന്‍ കഴിയും. ഏപ്രില്‍ ഒന്നിന് അവസാനിച്ച സമയപരിധിക്കുള്ളില്‍ ബുക്ക് ചെയ്യാന്‍ സാധിക്കാതെ പോയവയാണ് ഇത്തരത്തില്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഡോമീറ്ററില്‍ '0' രേഖപ്പെടുത്തിയിട്ടുള്ള ഈ വണ്ടികള്‍ കമ്പനിയുടെയോ ഡീലറുടെയോ പേരില്‍ രജിസ്റ്റര്‍ ചെയ്തവയായിരിക്കും. അതിനാല്‍തന്നെ വാങ്ങുന്നവര്‍ വണ്ടിയുടെ രണ്ടാമത്തെ ഉടമകളായിരിക്കും. ഡിസ്‌കൗണ്ട് തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ലഭ്യമാകുന്ന മോഡലുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ കാണാന്‍ കഴിയും. അതുപ്രകാരം, ഹോണ്ട ആക്ടീവ 5ജി, ആക്ടീവ 125, ക്ലിക്, ഡിയോ, നേവി, സി ബി ഷൈന്‍, സി ബി ഹോര്‍ണെറ്റ്, സിബിആര്‍ 250ആര്‍, ഡ്രീം നിയോ തുടങ്ങിയ മോഡലുകളാണ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com