രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം; 12ല്‍ നിന്ന് അഞ്ചാക്കി കുറച്ചേക്കും

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച പദ്ധതിയുടെ രൂപകല്‍പ്പന നടക്കുകയാണ്. ഇത് പൂര്‍ത്തിയാതിന് ശേഷം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം; 12ല്‍ നിന്ന് അഞ്ചാക്കി കുറച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 5 ആയി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന. 

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയിലെ ഭൂരിഭാഗം ഓഹരികളും സ്വകാര്യവത്കരിച്ചേക്കും. പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച പദ്ധതിയുടെ രൂപകല്‍പ്പന നടക്കുകയാണ്. ഇത് പൂര്‍ത്തിയാതിന് ശേഷം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കും. 

എന്നാല്‍ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിലൂടെ ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഓഹരി വിറ്റഴിക്കലാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ള വഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com