ഹാക്കിങ് ഭീഷണി; എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഗ്രേഡ് ചെയ്യു; മുന്നറിയിപ്പ്

ഹാക്കിങ് ഭീഷണി; എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഗ്രേഡ് ചെയ്യു; മുന്നറിയിപ്പ്
ഹാക്കിങ് ഭീഷണി; എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഗ്രേഡ് ചെയ്യു; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഹാക്കിങ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ വേര്‍ഷനിലേക്ക് എത്രയും പെട്ടെന്ന് മാറണമെന്ന് മുന്നറിയിപ്പ്. സർക്കാരിന്റെ  സൈബര്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരാണ് രാജ്യത്തെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷ നേടാന്‍ ക്രോമിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്രോമിന്റെ 84.0.4147.89 വേര്‍ഷന്‍ ഗൂഗിള്‍ ഈയടുത്താണ് ​ഗൂ​ഗിൾ പുറത്തിറക്കിയത്. പുതിയ വേര്‍ഷനില്‍ 38ഓളം പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. അനിയന്ത്രിതമായ കോഡ് നടപ്പിലാക്കുന്നതിനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനും ടാര്‍ഗെറ്റു ചെയ്ത സിസ്റ്റത്തില്‍ കോണ്‍ടാക്റ്റ് സ്പൂഫിംഗ് ആക്രമണത്തിനും സേവന നിഷേധത്തിനും ഹാക്കര്‍മാരെ സഹായിക്കുന്നതാണ്  ക്രോമിന്റെ പഴയ വേര്‍ഷനനെന്ന് അധികൃതര്‍ പറയുന്നു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇന്ത്യ (സിആര്‍ടിഇന്‍) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

തെറ്റായ സുരക്ഷ, വിവരങ്ങളുടെ ചോര്‍ച്ച, നയ നിര്‍വഹണത്തിലെ അപര്യാപ്തത എന്നിവയും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രത്യേക വെബ് പേജ് സൃഷ്ടിച്ച് ഹാക്കര്‍ക്ക് എളുപ്പത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനെ പ്രതിരോധിക്കാനും തടയാനുമുള്ള മാര്‍ഗം ക്രോമിന്റെ പുതുക്കിയ വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്യുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ ഏറെ കാലം കാത്തിരുന്ന ക്രോമിന്റെ പുതിയ വേര്‍ഷന്‍ ഏപ്രില്‍ മാസത്തിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com