പവന് 520 രൂപ വര്‍ധിച്ചു, സ്വര്‍ണം 37,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 1500 രൂപ കൂടി

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍
പവന് 520 രൂപ വര്‍ധിച്ചു, സ്വര്‍ണം 37,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 1500 രൂപ കൂടി

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37000 ന് മുകളില്‍ എത്തി. ഇന്ന് പവന് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 37,280 രൂപ നല്‍കണം. 

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്. 

ഈ മാസത്തി്‌ന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com