സ്പൈസ് ജറ്റിന് പറക്കാം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്; അനുമതി ലഭിക്കുന്ന ആദ്യ ബജറ്റ് വിമാന കമ്പനി

സ്പൈസ് ജറ്റിന് പറക്കാം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്; അനുമതി ലഭിക്കുന്ന ആദ്യ ബജറ്റ് വിമാന കമ്പനി
സ്പൈസ് ജറ്റിന് പറക്കാം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്; അനുമതി ലഭിക്കുന്ന ആദ്യ ബജറ്റ് വിമാന കമ്പനി

ന്യൂഡൽഹി: അമേരിക്കയിലേക്ക് സർ‌വീസ് നടത്താൻ സ്പൈസ് ജെറ്റിന് അനുമതി. ഇതോടെ യുഎസിലേക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായും സ്‌പൈസ് ജെറ്റ് മാറി. എന്നാൽ സർവീസുകൾ എന്ന് ആരംഭിക്കുമെന്ന കാര്യം അവർ വ്യക്തമാക്കിയിട്ടില്ല. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ നടത്താൻ സ്‌പൈസ് ജെറ്റിന് അനുമതി ലഭിച്ചത്. കോവിഡിനെ തുടർന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം എയർ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്.

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് എല്ലായ്‌പ്പോഴും കരുതിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ സ്പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കാനും സാധിക്കുമെന്നും സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

കോവിഡിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ 400 ൽ അധികം ചാർട്ടർ സർവീസുകൾ സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു. 4300 ചരക്ക് വിമാനങ്ങൾ ക്രമീകരിച്ചിരുന്നതായും അജയ് സിങ് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com