പുതിയ വാഹനം എടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ?; ഓഗസ്റ്റില്‍ വില കുറയും, കാരണം 

ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും
പുതിയ വാഹനം എടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ?; ഓഗസ്റ്റില്‍ വില കുറയും, കാരണം 

ന്യൂഡല്‍ഹി: ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. ചെലവേറിയ ദീര്‍ഘകാലത്തേയ്ക്കുളള ഇന്‍ഷുറന്‍സ് പാക്കേജ് പ്ലാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പിന്‍വലിക്കാന്‍ തീരുമാനിച്ചതാണ് വാഹനങ്ങളുടെ വില കുറയാന്‍ കാരണമാകുന്നത്.

നിലവില്‍ മൂന്ന് അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല വാഹന ഇന്‍ഷുറന്‍സ് പാക്കേജുകളില്‍ ഏതെങ്കിലും ഒന്ന് വാഹനം വാങ്ങുമ്പോള്‍ നിര്‍ബന്ധമായിരുന്നു. ഇതാണ് ഒരു വര്‍ഷമായി കുറച്ചത്. പോളിസിയുടെ കാര്യക്ഷമത സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഐആര്‍ഡിഎഐ ഇത് ഒരു വര്‍ഷമായി കുറച്ചത്. ദീര്‍ഘകാല ഇന്‍ഷുറന്‍സ് പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും അത് നല്‍കാന്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് നിര്‍്വ്വാഹമില്ലെന്ന് മേഖലയിലുളളവര്‍ പറയുന്നു.

അതേസമയം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അതേപോലെ തന്നെ തുടരും. അതായത് മൂന്ന് അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്കുളള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്. നിയമത്തിലെ പുതിയ ഭേദഗതി വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ ഇടയാക്കുമെന്ന് മേഖലയിലുളളവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com