സ്വര്‍ണവില 40,000ലേക്ക്, ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 600 രൂപ, മൂന്നാഴ്ചക്കിടെ 3500 രൂപ കൂടി 

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 39200 രൂപ നല്‍കണം
സ്വര്‍ണവില 40,000ലേക്ക്, ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 600 രൂപ, മൂന്നാഴ്ചക്കിടെ 3500 രൂപ കൂടി 

കൊച്ചി: പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വില 40,000ലേക്ക്. പവന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 39200 രൂപ നല്‍കണം.

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 75 രൂപയാണ് ഉയര്‍ന്നത്. 5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4900 രൂപ നല്‍കണം. 

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ആറുദിവസമായി വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.  പത്ത് ദിവസം കൊണ്ട് പവന് 2500 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ  3500 രൂപയാണ് ഉയര്‍ന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com