ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പുതിയ ഫോം; ഐടിആർ -1 സഹജ് ഫോം മുതൽ ഐടിആർ -7 വരെ പുതുക്കി 

ജനുവരിയിൽ പുതുക്കിയ ഐടിആർ 1, 4 ഫോമുകൾ റദ്ദായി
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പുതിയ ഫോം; ഐടിആർ -1 സഹജ് ഫോം മുതൽ ഐടിആർ -7 വരെ പുതുക്കി 

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള പുതിയ ഫോമുകൾ നിലവിൽ വന്നു. ഐടിആർ 1 (സഹജ്) മുതൽ 7 വരെയുള്ള ഫോമുകളാണു പുതുക്കിയത്. ഇതോടെ ജനുവരിയിൽ പുതുക്കിയ ഐടിആർ 1, 4 ഫോമുകൾ റദ്ദായി. 
  
കേന്ദ്ര സർക്കാർ അനുവദിച്ച വിവിധ ടൈംലൈൻ എക്സ്റ്റൻഷനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും ആദായനികുതിദായകർക്ക് പ്രാപ്തമാക്കുന്നതിനാണ് ഐടിആർ ഫോമുകളിൽ മാറ്റങ്ങൾ വരുത്തുന്നത്. കോവി‍ഡിന്റെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ ഒന്ന് മുതൽ 2020 ജൂൺ 30 വരെ നടത്തിയ ഇടപാടുകളിൽ പുതുക്കിയ ഐടിആർ ഫോമിൽ ഇളവുകൾ അനുവദിക്കും. 

ഫോമുകൾ വൈകാതെ പോർട്ടലിൽ ലഭ്യമാകും. ഒരു ലക്ഷത്തിലേറെ രൂപ വൈദ്യുതി ബിൽ അടച്ചോ, 2 ലക്ഷം രൂപ ചെലവിട്ട് വിദേശ യാത്ര നടത്തിയോ, കറന്റ് അക്കൗണ്ടിൽ ഒരു കോടിയിലേറെ നിക്ഷേപമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 
റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നേരത്തേ തന്നെ നവംബർ 30 വരെ നീട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com