നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ അപകടത്തില്‍!, ക്യാമറയും മൈക്കും വഴി സൈബര്‍ ആക്രമണത്തിന് സാധ്യത, വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പ്

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ അപകടത്തില്‍!, ക്യാമറയും മൈക്കും വഴി സൈബര്‍ ആക്രമണത്തിന് സാധ്യത, വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി. തീവ്ര വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലേറ്റസ്റ്റ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാത്തവര്‍ക്കാണ് പ്രധാനമായി മുന്നറിയിപ്പ് നല്‍കിയത്. അത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഫോണിന്റെ മൈക്ക്, ക്യാമറ എന്നിവ വഴി സൈബര്‍ ആക്രമണം നടത്താനുളള സാധ്യതയാണ് കാണുന്നത്. ജിപിഎസ് ലോക്കേഷന്‍ ട്രാക്ക് ചെയ്തും വിവരങ്ങള്‍ ചോര്‍ത്തിയേക്കാം. 

സിസ്റ്റത്തില്‍ അനധികൃതമായി നുഴഞ്ഞുകയറാന്‍ സാധിക്കുന്ന പക്ഷം, ലോഗിന്‍ വിവരങ്ങള്‍, മെസേജുകള്‍, സംഭാഷണം, ഫോട്ടോകള്‍ എന്നി സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടേക്കാം.  പഴയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുളള ന്യൂനതയാണ് സൈബര്‍ ആക്രമണകാരികള്‍ ആയുധമാക്കുന്നത്.  സ്ട്രാന്‍ഡ്‌ഹോഗ് 2.0 എന്നാണ് ഈ ന്യൂനതയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സൈബര്‍ ആക്രമണത്തിന് ഇരയായ മൊബൈലിലെ ഏത് ആപ്പിലെയും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ആപത്ത്. രഹസ്യമായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

സുരക്ഷാ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്‌ഡേറ്റ്‌സ് ഇന്‍സ്‌ററാള്‍ ചെയ്യാന്‍   ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിക്കുന്നു. ഇതിലൂടെ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുക. നിലവില്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളും ആന്‍ഡ്രോയ്‌സ് -10 സപ്പോര്‍ട്ട് ചെയ്യും. പുതിയ വേര്‍ഷനിലേക്ക് മാറാനാണ് വിദഗ്ധ സംഘം നിര്‍ദേശിക്കുന്നത്. ആപ്പുകള്‍ അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷവും അപകടം പതുങ്ങിയിരിക്കുന്നതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com