പാചക വാതക സിലണ്ടറിന് വില കൂടി;  ഗാർഹിക സിലിണ്ടറിന് 11.50 രൂപയും വാണിജ്യ സിലിണ്ടറിന് 110 രൂപയും വർധിപ്പിച്ചു 

ഇന്നുമുതൽ വിലവർധന നിലവിൽവരും
പാചക വാതക സിലണ്ടറിന് വില കൂടി;  ഗാർഹിക സിലിണ്ടറിന് 11.50 രൂപയും വാണിജ്യ സിലിണ്ടറിന് 110 രൂപയും വർധിപ്പിച്ചു 


ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന്റെ വില 11.50 രൂപ വർധിപ്പിച്ചുവാണിജ്യ സിലിണ്ടറിന് 110 രൂപ വർധിപ്പിച്ചു. 1135രൂപയാണ് പുതിയ വില. ഇന്നുമുതൽ വിലവർധന നിലവിൽവരും. 

ഇതുപ്രകാരം സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡൽഹിയിൽ 593 രൂപ നൽകണം. കൊൽക്കത്തയിൽ 616 രൂപയും മുംബൈയിൽ 590 രൂപയും ചെന്നൈയിൽ 606 രൂപയുമാണ് വില. 

വില വർദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പി‌എം‌യു‌വൈ) ഗുണഭോക്താക്കളെ ബാധിക്കില്ല. ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകും. ജൂൺ 30 വരെ സൗജന്യ സിലിണ്ടറിന് അർഹതയുണ്ട്. 

എൽ‌പി‌ജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വർധനവാണ് രാജ്യത്തെ വ‌ില വ്യതിയാനത്തിന് കാരണം. പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വർദ്ധനവ്. കഴിഞ്ഞ മാസം ഡൽഹി വിപണിയിൽ എൽപിജിയുടെ റീട്ടെയിൽ വിൽപ്പന വില 744 രൂപയിൽ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com