തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ 73ലേക്ക്

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ 73ലേക്ക്
തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ 73ലേക്ക്

ന്യൂഡല്‍ഹി:  തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ 54 പൈസയുമാണ് വര്‍ധന. ഇന്നലെയും ഇന്ധന വില ലിറ്ററിന് 60 പൈസയോളം കൂട്ടിയിരുന്നു.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെയാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 72.90 ആയി. ഡീസല്‍ വില 67.02 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com