മുന്നൂറ് രൂപയുടെ ലോഷന്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് 19,000ത്തിന്റെ ഹെഡ്‌സെറ്റ്; ആമസോണ്‍ ഓര്‍ഡറില്‍ വന്ന 'തിരിച്ചു കൊടുക്കേണ്ടാത്ത' ഭാഗ്യം!

ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോഴാണ് 'ഓര്‍ഡര്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്നറിയിച്ചത്
മുന്നൂറ് രൂപയുടെ ലോഷന്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് 19,000ത്തിന്റെ ഹെഡ്‌സെറ്റ്; ആമസോണ്‍ ഓര്‍ഡറില്‍ വന്ന 'തിരിച്ചു കൊടുക്കേണ്ടാത്ത' ഭാഗ്യം!

സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കല്ല് കിട്ടിയെന്നും കംപ്യൂട്ടറിന് പകരം കാര്‍ഡ്‌ബോര്‍ഡ് പെട്ടി മാത്രം എത്തിയെന്നുമൊക്കെയാണ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുള്ളത്. എന്നാലിപ്പോള്‍ സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹെഡ്‌സെറ്റ് കിട്ടി എന്ന് അറിയിച്ചുള്ള ഒരാളുടെ ട്വീറ്റ് ആണ് വൈറലാകുന്നത്. ആമസോണില്‍ 300 രൂപയുടെ സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 19,000 രൂപയോളം വിലയുള്ള ഹെഡ്‌സെറ്റ് ഡെലിവര്‍ ചെയ്തിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ കമ്പനി ഉടമയായ ഗൗതം റെഗേ എന്നയാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാറിക്കിട്ടിയ ഹെഡ്‌സെറ്റ് തിരിച്ചുനല്‍കാന്‍ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഗൗതമിനെ ഞെട്ടിച്ചുകൊണ്ട് കമ്പനിയുടെ തീരുമാനം. 'ഓര്‍ഡര്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്നായിരുന്നു മറുപടി. ഇതോടെയാണ് ഗൗതം ട്വിറ്ററില്‍ തന്റെ അനുഭവം പങ്കുവച്ചത്. തനിക്ക് ലഭിച്ച പാക്കേജിന്റെ ചിത്രവും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

നാലായിരത്തിലധികം റീട്വീറ്റുകളാണ് ഗൗതമിന്റെ കുറിപ്പ് നേടിയിരിക്കുന്നത്. ട്വീറ്റിന് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ഗൗതം ഓര്‍ഡര്‍ ചെയ്ത ലോഷന്‍ ഇനിയും സ്‌റ്റോക്ക് ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. മറ്റൊരാളാകട്ടെ താന്‍ ഹെഡ്‌സെറ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലോഷന്‍ ലഭിച്ചെന്നും അതുകൊണ്ട് എക്‌സ്‌ചേഞ്ച് ചെയ്യാം എന്നുമാണ് കമന്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com