ജനങ്ങളുടെ ജീവനും ജോലിയും സംരക്ഷിക്കണം; ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഉദയ് കൊട്ടക്

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവനോപാധിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡിയും സിഐഐ പ്രസിഡന്റുമായ ഉദയ് കൊട്ടക്
ജനങ്ങളുടെ ജീവനും ജോലിയും സംരക്ഷിക്കണം; ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഉദയ് കൊട്ടക്

ചെന്നൈ: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവനോപാധിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡിയും സിഐഐ പ്രസിഡന്റുമായ ഉദയ് കൊട്ടക്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും തയ്യാറാവണമെന്നും ഉദയ് കൊട്ടക് ആവശ്യപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയുടെയും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ ശങ്കര്‍ അയ്യറുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഉദയ് കൊട്ടക്.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും ജീവനോപാധിക്കുമാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.കൊറോണ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പാക്കണം. ഇതൊടൊപ്പം ജീവനോപാധി നിലനിര്‍ത്താനും സാധിക്കണം. ഒരേ സമയം രണ്ടും ഒപ്പം മുന്നോട്ടു കൊണ്ടുപോകുക എന്നത് സങ്കീര്‍ണമാണ്. എന്നാല്‍ ഇതിനായി കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉദയ് കൊട്ടക് പറഞ്ഞു.

ആരോഗ്യമേഖലയുടെ മികവിന് ആവശ്യമായ തുക ചെലവഴിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ജിഡിപിയുടെ 1.3 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവെയ്ക്കുന്നത്. അമേരിക്കയില്‍ ഇത് 14 ശതമാനമാണ്. ചൈനയില്‍ ഇത് മൂന്ന് ശതമാനമാണ്. ഇതൊരു വെല്ലുവിളിയാണ്. ആരോഗ്യമേഖലയുടെ വികാസത്തിനായി കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ തന്നെ ധനകാര്യമേഖല പ്രതിസന്ധി നേരിടുകയാണ്. കോവിഡ് വ്യാപനം ഇത് രൂക്ഷമാക്കും. നിലവില്‍ ബാങ്കിംഗ് മേഖല നല്‍കിയിരിക്കുന്ന മൊത്തം വായ്പയുടെ തുക 100ലക്ഷം കോടി വരും. ബാങ്കുകളുടെ മൊത്തം മൂലധനം 12 ലക്ഷം കോടി രൂപ മാത്രമാണെന്നിരിക്കേയാണ് ഭീമമായ വായ്പ കണക്ക്. കോവിഡ് മൂലം ചെറിയ തോതിലുളള നഷ്ടം നേരിട്ടാല്‍ പോലും ബാങ്കിംഗ് മേഖലയ്ക്ക് അത് വലിയ ആഘാതം സൃഷ്ടിക്കും. അതിനാല്‍ ബാങ്കുകളുടെ മൂലധനപരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉദയ് കൊട്ടക് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com