ഇനി കാർ സ്റ്റാർട്ടാക്കാം കീ ഇല്ലാതെ; ഐഫോൺ മതി!

ഇനി കാർ സ്റ്റാർട്ടാക്കാം കീ ഇല്ലാതെ; ഐഫോൺ മതി!
ഇനി കാർ സ്റ്റാർട്ടാക്കാം കീ ഇല്ലാതെ; ഐഫോൺ മതി!

കീ ഇല്ലാതെ തന്നെ നിങ്ങളുടെ കാർ സ്റ്റാർട്ട് ആക്കാം. ഈ സാങ്കേതിക വിദ്യ ഐഫോണിന്റെ പുതിയ ഐഒഎസ് വേർഷനായ 14ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്‌സി) സംവിധാനമുപയോഗിച്ച് ഹാൻഡിലിൽ തൊട്ടാൽ മതി. കാർ സ്റ്റാർട്ടാക്കാം. അതുപോലെ തന്നെ ഓഫ് ചെയ്യാനും കഴിയും.

ഐഫോൺ ഉപയോഗിക്കുന്ന മറ്റൊരാൾക്ക് ആവശ്യമെങ്കിൽ താക്കോൽ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാർ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്.

ഹാൻഡിലിനോട് ചേർന്ന് പിടിക്കാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനം പരിഷ്‌കരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോ വെച്ചാലും പ്രവർത്തിപ്പിക്കാൻ ഇതിലൂടെ കഴിയും.

നിലവിൽ ഒരൊറ്റ കാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്ത മാസം യുഎസിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ല്യു 5 സീരിസിൽ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐഒഎസ് 13ലും പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളിൽ ഉപയോഗിച്ചു തുടങ്ങാം. വൈകാതെ മറ്റു കാറുകളിലും പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിൾ അധികൃതർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com