ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി; ആധാറും പാനും ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ അവസരം

2018- 19 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി; ആധാറും പാനും ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ അവസരം

ന്യൂഡല്‍ഹി: 2018- 19 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍  ചെയ്യാനുള്ള അവസാന തിയ്യതി ജൂണ്‍ 30 ആക്കിയിരുന്നു. അത് നീട്ടിയാണ് പുതിയ ഉത്തരവ്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിയ്ക്കണ്ട അവസാന തിയതി മാര്‍ച്ച് 31 ആണ്. നിരവധി തവണ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. മാര്‍ച്ച് 31ന് മുന്‍പ് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവായി പോയേക്കാം.

പിന്നീട് ഈ പാന്‍കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും അധിക പിഴ നല്‍കേണ്ടി വന്നേക്കും എന്ന് സൂചനയുണ്ട്. ഇതോടകം ഏഴു തവണയില്‍ അധികം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിയ്ക്കണ്ട അവസാന തിയതി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുണ്ടായ മാറ്റങ്ങളും കൂടി ഉള്‍പ്പെടുത്തി 2020-21 അസസ്‌മെന്റ് വര്‍ഷത്തെ പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിലവില്‍ ഏഴ് ഫോമുകളുണ്ട്.ഐ ടി ആര്‍ 1സഹജ്, ഐ ടി ആര്‍2, ഐ ടി ആര്‍3, ഐ ടി ആര്‍4, ഐ ടി ആര്‍5, ഐ ടി ആര്‍6, ഐ ടി ആര്‍7 എന്നിങ്ങനെയാണ് അവ. 2020 സാമ്പത്തിക വര്‍ഷത്തിലേക്ക് ഐ ടി ആര്‍1 ഫോം (ശമ്പളക്കാര്‍ ഉള്‍പ്പെടെ) ഫയല്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി മുമ്പ് നോട്ടിഫൈ ചെയ്ത ഫോമില്‍ മുന്‍വര്‍ഷം ഒരുകോടി രൂപയില്‍ കൂടിയ ബാങ്ക് നിക്ഷേപമുണ്ടോ, വിദേശയാത്രാ ചെലവ് രണ്ട് ലക്ഷം രൂപയില്‍ കൂടുതലുണ്ടോ, മുന്‍ വര്‍ഷം കറണ്ട് ബില്ലായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ ഫോമിലും ഇവ ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com