ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽ വിലയിൽ വർധന

18 ദിവസത്തിനിടെ പെട്രോളിന് കൂടിയത്  9.92 രൂപയാണ്
ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽ വിലയിൽ വർധന

കൊച്ചി; തുടർച്ചയായ 18ാം ദിവസവും രാജ്യത്ത് ഡീസൽ വില വർധിച്ചു.ലിറ്ററിന്  45 പൈസയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 75.72 ആയി ഉയർന്നു. 18 ദിവസത്തിനിടെ പെട്രോളിന് കൂടിയത്  9.92 രൂപയാണ്.  എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com