'ഇരുണ്ട മുഖമുളളവര്‍ക്ക് മുഖകാന്തി', വര്‍ണ വിവേചനമെന്ന് ആക്ഷേപം; ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേര് മാറ്റുന്നു

പ്രമുഖ ഉപഭോക്തൃ ഉത്പന്ന നിര്‍മ്മാണ കമ്പനിയായ യൂണിലിവര്‍, അവരുടെ പ്രമുഖ ബ്രാന്‍ഡിന്റെ പേര് മാറ്റുന്നു.
'ഇരുണ്ട മുഖമുളളവര്‍ക്ക് മുഖകാന്തി', വര്‍ണ വിവേചനമെന്ന് ആക്ഷേപം; ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേര് മാറ്റുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഉപഭോക്തൃ ഉത്പന്ന നിര്‍മ്മാണ കമ്പനിയായ യൂണിലിവര്‍, അവരുടെ പ്രമുഖ ബ്രാന്‍ഡിന്റെ പേര് മാറ്റുന്നു. സൗന്ദര്യവര്‍ധക ഉത്പന്നം എന്ന നിലയില്‍ വിപണിയില്‍ ലഭ്യമാകുന്ന സ്‌കിന്‍ ക്രീമായ ഫെയര്‍ ആന്റ് ലവ്‌ലിയുടെ ബ്രാന്‍ഡ് നെയിമാണ് പരിഷ്‌കരിക്കുന്നത്.  ഫെയര്‍ ആന്റ് ലവ്‌ലി എന്ന പേരില്‍ നിന്ന് ഫെയര്‍ എടുത്തുകളയാനാണ് കമ്പനി തീരുമാനം.

ഇരുണ്ടമുഖമുളളവര്‍ക്ക് ആകര്‍ഷണീയമായ മുഖകാന്തി എന്ന പേരിലാണ് യൂണിലിവര്‍ ഫെയര്‍ ആന്റ് ലവ്‌ലി വില്‍ക്കുന്നത്. വിപണന തന്ത്രത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി ഈ പ്രചാരണമാണ് കമ്പനി നടത്തിവരുന്നത്. എന്നാല്‍ ഇതിലൂടെ കമ്പനി വര്‍ണവിവേചനം നടത്തുന്നു എന്ന തരത്തില്‍ വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെയര്‍ എന്ന വാക്ക് എടുത്തു കളയാന്‍ കമ്പനി തീരുമാനിച്ചത്. പേരുമാറ്റത്തിന് അധികൃതരില്‍ നിന്ന് അംഗീകാരം നേടിയെടുക്കാനുളള ശ്രമത്തിലാണ് കമ്പനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com