ശ്രദ്ധിക്കുക, തട്ടിപ്പിലൂടെ നിങ്ങളുടെ പണം നഷ്ടപ്പെടാം!; ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി റിസര്‍വ് ബാങ്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതൊടൊപ്പം തട്ടിപ്പുകളും കൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് ബാങ്കുകളെ വിവരം അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സംശയം തോന്നുന്ന എന്തെങ്കിലും നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറും റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 14440 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കി തട്ടിപ്പിനെ കുറിച്ച് അറിയിക്കാവുന്നതാണ്. ഉചിതമായ സമയത്ത് ഇടപെടല്‍ നടത്തിയാല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

അടുത്തിടെ ഫിഷിങ് ഉള്‍പ്പെടെയുളള തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണ്. വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ്. വിശ്വാസ യോഗ്യമാണെന്ന് തോന്നുന്ന വിധമാണ് സന്ദേശങ്ങളുടെ ഉളളടക്കം. ഇതൊടൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എടിഎം പിന്‍, കാര്‍ഡ് നമ്പര്‍ എന്നിവ ആരോടും പങ്കുവെയ്ക്കരുത്. പാസ് വേര്‍ഡ്, ഒടിപി തുടങ്ങി രഹസ്യ സ്വഭാവമുളള വിവരങ്ങളും കൈമാറരുതെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com