ഇഷ്ടമുള്ള ടിവി ചാനലുകള്‍ തിരഞ്ഞെടുക്കാം; എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍; ആപുമായി ട്രായ്

ഇഷ്ടമുള്ള ടിവി ചാനലുകള്‍ തിരഞ്ഞെടുക്കാം; എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍; ആപുമായി ട്രായ്
ഇഷ്ടമുള്ള ടിവി ചാനലുകള്‍ തിരഞ്ഞെടുക്കാം; എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍; ആപുമായി ട്രായ്

ന്യൂഡല്‍ഹി: വിവിധ ഡിടിഎച്, കേബിള്‍ ഓപറേറ്റര്‍മാരും നല്‍കുന്ന ടിവി ചാനുകളുടെ വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാനും ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനും സൗകര്യം നല്‍കുന്ന ടിവി ചാനല്‍ സെലക്ടര്‍ ആപ് ടെലികോ അതിറോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കി. നിലവില്‍ ഡിടിഎച്ച് അല്ലെങ്കില്‍ കേബിള്‍ ടിവി സേവനദാതാക്കളുടെ സ്വന്തം ആപ്പുകള്‍ അല്ലെങ്കില്‍ പോര്‍ട്ടലുകള്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുകയാണ് ട്രായ്. 

റ്റാറ്റ സ്‌കൈ, ഡിഷ് ടിവി, ഡി2എച്ച്, എയര്‍ടെല്‍ ടിവി, ഹാത്‌വെ, എസ്‌ഐടിഐ നെറ്റ്‌വര്‍ക്‌സ്, ഇന്‍ ഡിജിറ്റല്‍, ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് തുടങ്ങി ഡിടിഎച്ച് സേവനദാതാക്കളുടെയെല്ലാം സേവനം ആപ് വഴി പ്രയോജനപ്പെടുത്താം. ഇവരെ കൂടാതെ 20ഓളം കമ്പനികളുടെ സേവനം കൂടി ഉടന്‍ തന്നെ ആപില്‍ ലഭ്യമാകും. 

ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. സേവനദാതാക്കള്‍ നല്‍കുന്ന ലോഗിന്‍ ഐഡി അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാം.  

സബ്‌സ്‌ക്രിപ്ഷന്‍ അനുസരിച്ച് ലഭ്യമാകുന്ന ചാനലുകളുടെ വിവരങ്ങളും കാലാവധിയും ആപ്പില്‍ ലഭിക്കും. നിലവില്‍ ലഭ്യമാകുന്ന ബേസ് പാക്കേജ് ഒഴികെയുള്ള ടിവി ചാനലുകള്‍ ഒഴിവാക്കാനും പുതിയവ ഉള്‍പ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com