കോവിഡില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ആലിബാബ, ഗെയിം കമ്പനി ഒന്നാം സ്ഥാനത്ത്; ജാക് മായ്ക്ക് അതി സമ്പന്ന പദവി നഷ്ടമായി

കോവിഡ് പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നായ ആലിബാബയ്ക്ക് തിരിച്ചടി
കോവിഡില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ആലിബാബ, ഗെയിം കമ്പനി ഒന്നാം സ്ഥാനത്ത്; ജാക് മായ്ക്ക് അതി സമ്പന്ന പദവി നഷ്ടമായി

ബെയ്ജിങ്:  കോവിഡ് പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നായ ആലിബാബയ്ക്ക് തിരിച്ചടി. ആലിബാബയുടെ സ്ഥാപകനായ ജാക് മായ്ക്ക് ചൈനയിലെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം നഷ്ടമായി. ചൈനയിലെ വലിയ ഗെയിം ഡവലപ്പര്‍ കമ്പനിയായ ടെന്‍സന്റ് ആണ് ബുധനാഴ്ചത്തെ ഇന്‍ട്രാഡേ ട്രേഡിങ്ങില്‍ മറികടന്നത്.

ഈയാഴ്ച ടെന്‍സന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ 40 ബില്യന്‍ ഡോളര്‍ കുതിച്ചുചാട്ടവും പിന്‍ഡുഡുവോയുടെ അടുത്തകാലത്തെ വളര്‍ച്ചയുമാണു ചൈനയിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ്.

പിഡിഡി എന്നറിയപ്പെടുന്ന ഷോപ്പിങ് ആപ്ലിക്കേഷനായ പിന്‍ഡുഡുവോ ഈ വര്‍ഷം ഇരട്ടിയിലധികമാണു നേട്ടമുണ്ടാക്കിയത്. കമ്പനികള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതു സ്ഥാപകരിലും പ്രതിഫലിച്ചു. ടെന്‍സന്റിന്റെ പോണി മായുടെ ആസ്തിമൂല്യം 50 മില്യന്‍ ഡോളറായി. 48 ബില്യന്‍ ഡോളര്‍ സമ്പാദ്യമുള്ള ജാക്ക് മായെ മറികടന്ന് പോണി മാ ചൈനയിലെ ഏറ്റവും ധനികനായി. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ഹി കാ യാനെ പിഡിഡിയുടെ കോളിന്‍ ഹുവാങ് മറികടക്കുന്നതും വിപണി കണ്ടു. കോളിന്റെ സമ്പാദ്യം 43 ബില്യന്‍ ഡോളറായി.

കോവിഡ് കാലം ജോലിസ്ഥലത്തെ ഡിജിറ്റൈസേഷന്‍ വേഗത്തിലാക്കുകയും ഉപഭോക്താക്കളുടെ ശീലങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തതോടെയാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ ഓഹരിമൂല്യം കൂടിയത്. വിവിധ ഗെയിമുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഡവലപ്പര്‍ കമ്പനികള്‍ക്ക് ചാകരയാണ്. ചൈനയിലെ ഏറ്റവും ധനികരായ ആളുകളില്‍ ടെക് വ്യവസായികള്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥിതിയാണിപ്പോള്‍. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാലെണ്ണത്തിലും ഇവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com