സാമൂഹിക അകലം ഉറപ്പ്!,  44,000 രൂപയ്ക്ക് 'മെയ്ഡ് ഇന്‍ ഇന്ത്യ' ഇലക്ട്രിക് സ്‌കൂട്ടര്‍; ജൂലൈ 15 വരെ ഡിസ്‌ക്കൗണ്ട്

മിസോ എന്ന പേരില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇ- സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്
സാമൂഹിക അകലം ഉറപ്പ്!,  44,000 രൂപയ്ക്ക് 'മെയ്ഡ് ഇന്‍ ഇന്ത്യ' ഇലക്ട്രിക് സ്‌കൂട്ടര്‍; ജൂലൈ 15 വരെ ഡിസ്‌ക്കൗണ്ട്

കോവിഡ് വ്യാപനം തടയുന്നതിനിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമായി നിര്‍ദേശിക്കുന്നത് സാമൂഹിക അകലം പാലിക്കാനാണ്. ഇത് അവസരമാക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ് ജെമോപായ് ഇലക്ട്രിക് എന്ന കമ്പനി.  മിസോ എന്ന പേരില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇ- സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. സാമൂഹിക അകലം ഉറപ്പാക്കി രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യ സ്‌കൂട്ടറാണിത്.

ഒരു സീറ്റ് മാത്രം ഉളള സിംഗിള്‍ സീറ്റര്‍ സ്‌കൂട്ടറാണ് മിസോ. ഒറ്റ ചാര്‍ജ്ജില്‍ തന്നെ 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് ബാറ്ററിയുടെ 90 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പരമാവധി 25 കിലോമീറ്ററാണ് സ്പീഡ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതു കൊണ്ട് തന്നെ ലൈസന്‍സ് ആവശ്യമില്ല. നാലു നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

വാഹനത്തിന് രണ്ട് വെരിയെന്റ് ഉണ്ട്. ഒന്ന് ലഗേജിന് കൂടി സൗകര്യമുളളതാണ്. 120 കിലോ ഭാരം വരെ വഹിക്കാനുളള ശേഷിയുണ്ട്. ബാറ്ററി മാത്രമാണ് വാഹന നിര്‍മ്മാണത്തിനായി ഇറക്കുമതി ചെയ്തതെന്ന് കമ്പനി പറയുന്നു. 44000 ആണ് എക്‌സ് ഷോ റൂം വില. ജൂലൈ 15ന് മുന്‍പ് വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 60 ഡീലര്‍മാര്‍ വഴി വാഹനം വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com